നായർ സ്പീകിംഗ് 3

 

 

 

 

മൊബൈല്‍ റിപ്പയര്‍ ചെയ്തുകൊണ്ട് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്ത നടപടി തെറ്റല്ലേ. നഷ്ടത്തിലായ ആനവണ്ടിയെ രക്ഷിച്ചെടുക്കാന്‍വേണ്ടിയല്ലേ ഡ്രൈവര്‍ ഒരേസമയം രണ്ടു ജോലി ചെയ്തത്. ഇത് എങ്ങനെ തെറ്റാകും ഗുരുവേ?
മിണ്ടണ്ടാ, ആനവണ്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് അതിലും വലിയ ക്രിമിനല്‍ കുറ്റമാണ്.

 

മന്ത്രിമന്ദിരങ്ങള്‍ ലക്ഷങ്ങള്‍ ചെലവിട്ട് കര്‍ട്ടനിടുന്നു. ഒരു സംശയം സാര്‍, മന്ത്രിമാര്‍ വീടുകളില്‍ വസ്ത്രം ധരിക്കാറില്ലേ?
പി.ആര്‍. ജോസ്, ചൊവ്വൂര്‍
ൗകോടികളുടെ ധൂര്‍ത്ത് നടക്കുന്ന സ്ഥലമല്ലേ ലക്ഷങ്ങളുടെ ‘മറ’ വേണ്ടിവരും..!

 

അധ്വാനിച്ചു പണമുണ്ടാക്കി ലോട്ടറിയെടുക്കുന്നവരെ ഉദ്ദേശിച്ച് 25 ടിക്കറ്റില്‍ ഒരു സമ്മാനമെങ്കിലും കൊടുക്കണമെന്നു തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. പാവങ്ങളുടേതെന്നു പറയുന്ന സര്‍ക്കാ ര്‍ അതിനു വഴിയൊരുക്കുമോ ചേട്ടാ?
മോഹന്‍ കുഞ്ഞൂഞ്ഞ്, ചെറുപുഴ
സോറി. ലോട്ടറി അടിക്കണമെങ്കില്‍ പാര്‍ട്ടീ ടിക്കറ്റു തന്നെ എടുക്കേണ്ടി വരും!

1 Comment

  1. Govt. loots the public from Lottery, Beverages (Liquor), Petrol, Diesel. Calculate the revenue from the above and see the Looting.

Leave a Reply

Your email address will not be published. Required fields are marked *