നായർ സ്പീകിംഗ്

 

 

കെ.ബാലകൃഷ്ണന്‍,
കൊളച്ചേരി, കണ്ണൂര്‍

ദൈവത്തിന്റെ കണ്ണുകള്‍ എപ്പോഴും നമ്മെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു എന്ന ചിന്ത എല്ലാ മനുഷ്യരിലും ഉണ്ടാവാത്തത് എന്തുകൊണ്ടാണ് ഗുരോ?
ൗസുഖഭോഗവസ്തുക്കളുടെ പരസ്യവുമായി ചെകുത്താന്‍ എന്നും ടിവിയില്‍ വരുന്നതുകൊണ്ട്…..

 

ചന്ദ്രനെ എല്ലാ കവികളും പെണ്ണായിട്ടാണല്ലോ ചിത്രീകരിക്കുന്നത്. കാരണമെന്താണ് തലൈവാ?
ൗആണായിട്ട് സൂര്യന്‍ ഉണ്ടെന്നുള്ള മിഥ്യാധാരണയിലായിരിക്കണം.

 

മലയാളികളേക്കാള്‍, നന്നായി ബംഗാളികള്‍ മലയാളം സംസാരിക്കുന്നുണ്ടല്ലോ. ഇതിന്റെ കാരണം എന്തായിരിക്കും ഗുരോ?
ൗലോക ഉടായിപ്പുകാരോട് പിടിച്ചു നില്‍ക്കണ്ടേ….., അതുവേണ്ടിവരും.

 

 

Related posts

Leave a Comment